ആലപ്പുഴ: എസ്.എന്‍.ഡി.പി യൂത്ത് മൂവ്മെന്റ് ആഹ്വാനം ചെയ്തിരിക്കുന്ന
ഹര്‍ത്താലിനിടെ ആലപ്പുഴയില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. ആലപ്പുഴ
നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ചെങ്ങന്നൂരില്‍
യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. കുട്ടനാട്
പുളിങ്കുന്ന് എഞ്ചിനീയറിങ് കോളജില്‍ നടന്ന നാലാം സെമസ്റ്റര്‍ പരീക്ഷ
പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. പ്രകടനമായെത്തിയ സംഘം പരീക്ഷ
ഹാളിനുള്ളില്‍ കയറി ചോദ്യപേപ്പറുകളും വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളും
കീറിയെറിഞ്ഞു. ജില്ലയില്‍ പല സ്ഥലങ്ങളിലും കടകള്‍ നിര്‍ബന്ധിച്ച്
അടപ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല