മുംബൈ: നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന(70)
അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ അര്‍ബുദ ചികിത്സയിക്കിടെയാണ് എഴുപതുകാരനായ ഖന്നയുടെ അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി
ചികിത്സയിലായിരുന്നു.
140-ല്‍ അധികം സിനിമകളിലഭിനയിച്ച ഖന്ന 1968ല്‍
ആയിരുന്നു സിനിമാ രംഗത്തെത്തിയത്. ചില സിനിമകള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. നിലവില്‍ ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി
എംപിയാണ്. 2002ല്‍ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു.
നടന് അക്ഷയ് ഖന്ന മകനാണ്.
ദില്‍വാലെ, മേരെ അപ്നേ ഗദ്ദാര്‍, ജയില്‍ യാത്ര,
അമര്‍ അക്ബര്‍ ആന്റണി, രജപുത്ത്, ഖുര്‍ബാനി, കുദ്റത്ത്. ഇന്‍സാഫ്,
ചൂരിയാന്‍, എക്കാ രാജാ റാണി, സത്യമേവ ജയതേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരമായിരുന്നു.
നായകനും പ്രതിനായകനുമായി
അഭിനയിച്ചിട്ടുണ്ട്. ധര്‍മേന്ദ്ര, രാജേഷ് ഖന്ന, ഷമ്മി കപൂര്‍ എന്നിവരുമൊത്ത്
മികച്ച വേഷങ്ങളാണ് വിനോദ് ഖന്ന ചെയ്തിട്ടുള്ളത്. ഓഷോ രജനീഷിന്റെ
ശിഷ്യനായിരുന്നു.
1946ല്‍ പെഷ്വര്വാറിനടുത്താണ് ജനനം. കവിത ഖന്നയാണ്
ഭാര്യ. ഗീതാഞ്ജലി മുന്‍ ഭാര്യയാണ്. രാഹുല്‍ ഖന്ന, പ്രമുഖ താരം അക്ഷയ് ഖന്ന,
സാക്ഷി ഖന്ന, ശ്രദ്ധ ഖന്ന എന്നിവര്‍ മക്കളാണ്. 1997ലാണ് ബിജെപിയില്‍ ചേര്‍ന്നത്.