ഡബ്ലിന്‍: സീറോ മലാബാര്‍ സഭ സോര്‍ട്സ് മാസ് സെന്ററില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം ഏപ്രില്‍ 30ന് (ഞായര്‍) നടക്കും. St. Finian’s Church, Rivervalley, Swordsദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 3.30 നാണ് ചടങ്ങുകള്‍. വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ആദ്യകുര്‍ബാന സ്വീകരണവും നടക്കും. ആഗ്നസ് ജിമ്മി, ആരെന് ജോര്‍ജ്, ഏയ്ഡന്‍ ജോര്‍ജ്, ഡോണ്‍ ബിനോയി, എഡ്വിന് സൈജുസോണ്, ഹെയ്ഡണ്‍ ജോസ്, റിയോണ്‍ ജോബി എന്നിവരാണ് ആദ്യകുര്‍ബാന സ്വീകരിക്കുന്നത്.
സോര്‍ട്സ് മാസ് സെന്ററിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. തിരുക്കര്മങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലിന് ഫാ. ആന്റണി ചീരംവേലില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍