ലക്നോ: നേപ്പാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പൗരന്മാര്ക്കും ഇനി മുതല്‍ മത്സരിക്കാം. ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ തരായി മേഖല എന്നറിയപ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
ഏഴുമാസത്തോളം നീണ്ട സമരങ്ങള്‍ക്കൊടുവിലാണ് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ പൗരന്മാര്ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവസരമൊരുക്കാന്‍ നേപ്പാള്‍ അധികൃതര്‍ തീരുമാനിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരു രാജ്യക്കാരും പരസ്പരം വിവാഹിതരാകുന്നത് സാധാരണയായി നടക്കുന്നുണ്ട്. നിയമ ഭേദഗതി ഭാവിയില്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതിനും അവസരമൊരുക്കും