അബര്ഡീന്: വി .ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സ്കോട്ട് ലണ്ടിലെ ഏക ദേവാലയ മായ അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6 , 7 (ശനി ,ഞായര്‍) തീയതികളില്‍ അബര്ഡീന് മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്ക്കോപ്പല്‍ പള്ളിയില്‍ വച്ച് റവ. ഫാ :മാത്യു എബ്രഹാം ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്ബ്ബനയും, വി.ഗീവര്‍ഗ്ഗീസ് സഹദാ യോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദവും, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവയോടു കൂടി പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.
6 -ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.45 നു വികാരി റവ ഫാ : എബിന് മര്‍ക്കോസ് കൊടി ഉയര്‍ത്തുന്നതോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് 7 നു സന്ധ്യാപ്രാര്‍ത്ഥനയും, ഉണ്ടായിരിക്കുന്നതും, 7--ാം തീയതി ഞായറാഴ്ചരാവിലെ11.45ന് പ്രഭാത നമസ്കാരവും തുടര്‍ന്ന്
റവ : ഫാദര്‍. മാത്യു എബ്രഹാം, ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, വി. ഗീവര്ഗിസ് സഹദാ യോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കൊടി താഴ്ത്തുന്നതോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും
എല്ലാവരും വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടും കൂടി നേര്‍ച്ച കാഴ്ചകളുമായി വന്നു എല്ലാ ചടങ്ങുകളിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃ നാമത്തില്‍ എല്ലാവരെയും ഞങ്ങള്‍ അബെര്‍ഡീന്‍ പള്ളിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
' NB: 1 .£ 30 അടച്ചു വി.കുര്‍ബ്ബാന ഏറ്റുനടത്തുന്നതിനു അവസരം ഉണ്ടായിരിക്കും'
2 . ലേലത്തിനുള്ള ലേല സാധനം എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടതാണ്
3 . എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞയറാഴ്ച രാവിലെ 11 .45 നു വി.കുര്‍ബ്ബാനയും, തലേ ദിവസം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്കൂളും, 7 മണിക്ക് പ്രാര്‍ത്ഥന യോഗവും , തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive , AB 16 6 UF , Aberdeen , Scotland , UK .
വരുക ! സംബന്ധിക്കുക ! അനുഗ്രഹീതരാകുക !
കുടുതല്‍ വിവരങ്ങള്‍ക്കും, പള്ളി സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും താഴെ പറയുന്നവരുമായിബന്ധപ്പെടുക.
വികാരി റവ ഫാ: എബിന് മാര്‍ക്കോസ് 07736547476
സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500
ട്രഷറാര്‍ ജോണ്‍ വര്‍ഗീസ് 07737783234, 01224 467104
വാര്‍ത്ത അയച്ചത് : രാജു വേലംകാല