ചെന്നൈ: പൊന്പിള ഒരുമൈ
പ്രവര്‍ത്തകര്‍ക്കെതിരേ അധിക്ഷേപകരമായ പ്രസംഗം നടത്തിയ എം.എം.മണിക്കെതിരേ
തമിഴ്നാട്ടിലും പ്രതിഷേധം. തമിഴ്മാനില കോണ്‍ഗ്രസിന്റെ വനിത വിഭാഗമാണ്
ചെന്നൈയിലെ കെടിഡിസി ആസ്ഥാനത്ത് പ്രതിഷേധം നടത്തിയത്.
മണി നടത്തിയ മോശം പരാമര്‍ശം
മുഴുവന്‍ തമിഴ് സ്ത്രീകള്ക്കെതിരേയാണെന്നും അദ്ദേഹം മാപ്പ് പറഞ്ഞ്
മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം
ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കാനുള്ള കത്ത് പ്രതിഷേധക്കാര്‍
കെടിഡിസി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.