പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വി.എസ് പക്ഷത്തെ മൂന്നംഗങ്ങളെ ഒഴിവാക്കി. എ. ലോപ്പസ്, കെപിസി കുറുപ്പ്, ആര്.സനല്‍കുമാര്‍ എന്നിവരെ ഒഴിവാക്കി. പിണറായി പക്ഷത്തെ ബാബു കോയ്ക്കലോത്ത്, പി.എസ് മോഹനന്, പി.ജെ അജയകുമാര്‍ എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എട്ടുപേരെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. തര്‍ക്കത്തെ തുടര്‍ന്ന് ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്.