ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് സംവിധായിക എന്ന നിലയ്ക്കും തിരക്കഥാകൃത്ത് എന്ന നിലയ്ക്കും ശ്രദ്ധേയയായ അഞ്ജലി മേനോന് പുതിയ ചിത്രവുമായി എത്തുന്നു. അഞ്ജലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്. അഞ്ജലി സംവിധായികയായി അരങ്ങേറ്റം കുറിച്ച മഞ്ചാടിക്കുരുവില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ ഡേയ്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2015ലാണ് ബാംഗ്ലൂര്‍ ഡേയ്സ് തിയേറ്ററുകളിലെത്തിയത്. പിന്നീട് പ്രതാപ് പോത്തന് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്മാന് ചിത്രത്തിനായി തിരക്കഥ രചിക്കാന്‍ അഞ്ജലി മേനോന് തയാറായി. എന്നാല്‍ പ്രതാപ് പോത്തനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ആപ്രൊജക്റ്റ് മുന്നോട്ടുപോയില്ല.