ന്യൂയോര്‍ക്ക്:ലോക മലയാളികളുടെ മുന്നില്‍ അമേരിക്കന്‍ വിശേഷങ്ങള്‍, പുതുമ
നഷ്ടപ്പെടാതെ എത്തിക്കുന്ന ഏഷ്യനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച ഒരു
പിടി വിസ്മയ കാഴ്ച്ചകളുമായാണ് എത്തുന്നത്. എഷ്യാനെറ്റില്‍ എല്ലാ
ശനിയാഴ്ച്ചയും രാവിലെ 9 മണിക്കും (ന്യൂയോര്‍ക്ക് സമയം), നാട്ടില്‍
ശനിയാഴ്ച്ച രാവിലെ 7 മണിക്കുമാണ് ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്
സംപ്രേക്ഷണം ചെയ്യുന്നത്.
ഇനി മുതല്‍ അമേരിക്കന്‍ എയര്‍പ്പോര്‍ട്ടുകളില്‍ പാസ്പ്പോര്‍ട്ട്
പരിശോധനയോടൊപ്പം ബയോമെട്രിക്ക് പരിശോധനകളും ഉണ്ടാകും. പത്തു വിരലുകളുടെയും
അടയാളങ്ങള്‍, കണ്ണുകളുടെ റെറ്റിന സ്കാന്‍ തുടങ്ങിയ പരിശോധനകളും ഇനി
പ്രതിക്ഷിക്കാം.
ഇന്ത്യയുടെ മുന്‍ ലോകസുന്ദരിയായ പ്രിയങ്ക ചോപ്രയുടെ ഹോളിവുഡിലെ പുതിയ
ചിത്രത്തിന്റെ വിശേഷങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളാ
അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ മിസ് ഇന്ത്യ ബ്യൂട്ടി പേജന്റ്
വിശേഷങ്ങളും ഈയാഴ്ച്ച ലോക മലയാളികള്‍ക്ക് യൂ. എസ്. റൗണ്ടപ്പിലൂടെ കാണാം.
മലയാളമുള്‍പ്പെടെ 9 പുതിയ ഭാഷകളുടെ ട്രാന്സ്ലേറ്ററുമായി ഗൂഗിള്‍ രംഗത്ത്
എത്തിയിരിക്കുകയാണ്. ആര്‍ക്കും അനായാസേന ഇനി മലയാള ഭാഷ കൈകാര്യം
ചെയ്യാനാകുമെന്നത് സന്തോഷ ജനകമാണ്. സംവിധായകന് മേജര്‍ രവി ഉത്ഘാടനം ചെയ്ത
മലയാളി ക്രിക്കറ്റ് ലീഗിന്റെ മത്സര വിശേഷങ്ങളും ഈ എപ്പിസോഡില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
800ല്‍ പരം കുട്ടികളുമായി ചിക്കാഗോ മലയാളി അസ്സോസിയേഷന് നടത്തിയ
കലാമേളയുടെ പ്രശക്ത ഭാഗങ്ങളും, അകാലത്തില്‍ മരണമടഞ്ഞ മിഷേല്‍ ഷാജിക്ക്
അനുശോചനവുമായി മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍
സംഘടിപ്പിച്ച പരിപാടിയുടെ പ്രശക്തഭാഗങ്ങളും ഈയാഴ്ച്ച യൂ. എസ്. റൗണ്ടപ്പില്‍
ഉണ്ടാകും.
വിത്യസ്തങ്ങളായ അമേരിക്കന്‍ വിശേഷങ്ങളുമായി, അമേരിക്കന്‍ കാഴ്ച്ചകള്‍
ഇനിയും ലോക മലയാളികളുടെ മുന്നില്‍ ഏഷ്യ നെറ്റ് യൂ. എസ്. റൗണ്ടപ്പെത്തും
എത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഡ്യൂസര്‍ രാജു പള്ളത്ത് 732 429 9529.