കണ്ണൂര്‍: കണ്ണൂരില്‍
ഇരുകൂട്ടരും ആയുധം താഴെവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം നടന്നത് അപലപനീയമാണെന്നും അവിടെ നടത്തിയ സമാധാന ശ്രമങ്ങള്‍ ആത്മാര്ത്ഥതയോടെയല്ലെന്നാണ് ഇത്
ചൂണ്ടികാണിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കണ്ണൂരിലെ സിപിഎം-
ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും
വിമര്‍ശനം ഉന്നയിച്ചു. സര്‍വ്വകക്ഷിയോഗത്തിന് ശേഷവും ഇത്തരം ആക്രമണങ്ങള്‍
നടക്കുന്നത് എന്ത് കൊണ്ടെന്ന് പരിശോധിക്കണമെന്നാണ് കാനം രാജേന്ദ്രന് പറഞ്ഞത്.