തിരുവന്തപുരം: കണ്ണൂര്‍ കൊലപാതകത്തില്‍ ഗവര്‍ണര്‍
ഇടപെടുന്നു. അടിയന്തരവും കര്‍ശനവുമായ നടപടിവേണമെന്ന് സര്‍ക്കാരിന് നിര്‍ദേശം
കൊടുത്തു. കണ്ണൂര്‍ ജില്ലയില്‍ അഫ്സ്പ നടപ്പാക്കണമെന്ന ആവശ്യവുമായി ബിജെപി
സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ പി സദാശിവത്തെ സമീപിച്ചതിന് ശേഷമാണ് ഗവര്‍ണറുടെ
നടപടി.
ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ഗവര്‍ണറെ കണ്ട് കത്ത്
നല്‍കിയത്.
അക്രമങ്ങളില്‍
ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സര്‍ക്കാര്‍ ഇടപെടാതെ മാറി നില്‍ക്കുയാണ്.
ഈ സാഹചര്യത്തില്‍ പട്ടാളത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ
നടപ്പാക്കണമെന്നാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടത്.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍
14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ പതിമൂന്ന് പേരും ആര്‍എസ്എസ് ബിജെപി
പ്രവര്‍ത്തകരാണെന്നും ബിജെപി ആരോപിക്കുന്നു.