തമിഴകത്തെ സ്റ്റൈല്മന്നന് രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യണമെന്നാണ് തന്റെ സ്വപ്നമെന്ന് സംവിധായകന് എസ് എസ് രാജമൗലി. ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം തുറന്നു പറഞ്ഞത്.
ഞാന്‍ വിശ്വസിക്കുന്നത് എല്ലാവരെയും പ്രചോദിപ്പിക്കുന്ന കഥയിലാണെന്നും അത്തരത്തില്‍ ഒരു കഥ ലഭിച്ചാല്‍ രജനിസാറിനൊപ്പം പ്രവര്‍ത്തിക്കുമെന്നും രാജമൗലി വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ താരമായ രജനീകാന്ത് വിനയത്തിന്റെ ആള്‍രൂപമാണെന്നും സ്ക്രീനില്‍ അദ്ദേഹത്തെ കാണുന്നത് ആരാധകര്‍ക്ക് ആവേശമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.