റിയാദ്: കോഹിനൂര്‍ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ 20 ാം വാര്‍ഷികാഘോഷവും, പുതിയ നിര്‍വാഹക സമിതിയുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങും മെയ് 12 നു റിയാദ്, മലാസിലെ അല്‍മാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ആഘോഷപൂര്‍വം നടന്നു.
പുതിയ നിര്‍വാഹക സമിതി അംഗങ്ങളായി പ്രസിഡണ്ട് ടി.എം ഗിരിജന്‍ എസ്.നായര്‍, വി.പി എഡ്യൂക്കേഷന്‍ ടി.എം ശോഭിത എ.കെ, വി.പി മെന്പര്‍ഷിപ് ടി.എം ഗോപകുമാര്‍ നായര്‍ , വി.പി പബ്ലിക്റിലേഷന്‍സ് ടി.എം എഡ്വിന് ചുങ്കത്ത് , സെക്രട്ടറി ടി.എം അജിത് നന്പ്യാര് , ട്രഷറര്‍ ടി.എം മനീഷ് സേവ്യര്‍, സെര്‍ജന്റ് ആംസ് ടി.എം ഫുര്‍ക്വാന്‍ എസ്. അഹമ്മദ്, എന്നിവര്‍ക്കു ഡി.ടി.എം സമീര്‍ കമാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിന് ടി.എം. പ്രവീണ്‍ ആളൂര്‍ നേതൃത്വം നല്കി.
20162017 കാലയളവില്‍ ക്ലബ്ബിന്റെ പ്രധാന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിഡന്റ് ടി.എം ഡോ. കെ.സി നാരായണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അടുത്ത വര്‍ഷത്തെ പദ്ധതികളും, മുന്‍ഗണനകളെയും കുറിച്ച് നിയുക്ത പ്രസിഡണ്ട് ടി.എം ഗിരിജന്‍ സംസാരിച്ചു.
മുന്‍ വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ക്ലബ്ബിന്റെ സ്ഥാപക അംഗം ടി.എം. ഇബ്രാഹിം സബ്ജന്‍ ക്ലബ്ബിന്റെ മഹത്തായ ഓര്‍മ്മകള്‍ കാണികളുമായി പങ്കുവച്ചു. സെസില്ലേ വലെന്സീയ (ഡയറക്ടര്‍ ഏരിയ 2 ), ടി.എം. സുധാകര്‍ പത്മനാഭന് (നിയുക്ത പ്രസിഡന്റ് റിയാദ് ടി.എം. ക്ലബ്). ഉള്‍പ്പെടെ മുതിര്‍ന്ന ടോസ്റ്റ്മാസ്റ്റേഴ്സ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാസാംസ്കാരിക പരിപാടികളും ചടങ്ങിന് കൊഴുപ്പുകൂട്ടി. പരിപാടിക്ക് സാന്പത്തിക സഹായം നല്കിയ പ്രധാന പ്രയോക്താക്കളായ അല്ജീതന് റിയല്‍ എസ്റ്റേറ്റ്, ഷിഫാ അല്‍ജസീറ പോളിക്ലിനിക്, എംഎംഫ് റെന്റ് എ കാര്‍ കന്പനി എന്നിവരോടുള്ള നന്ദി ടി.എം പ്രവീണ്‍ ആളൂര്‍ പ്രകാശിപ്പിച്ചു.
റിപ്പോര്‍ട്ട്: ഷെറിന് ജോസഫ്