ദുബായ്: ഇന്ത്യയിലേക്കടക്കമുള്ള ടിക്കറ്റ് നിരക്ക് എമിറേറ്റ്സ് വിമാന കമ്പനി കൂട്ടി. വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കൂട്ടിയ നിരക്ക് ബാധകമാവില്ല.
ഇന്ത്യയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കാണ് എമിറേറ്റ്സ് പറക്കുന്നത്. ടിക്കറ്റ് നിരക്കിനോടൊപ്പം ഇന്ധന സര്‍ചാര്‍ജ് കൂട്ടുന്നത് മൂലമാണ് വര്‍ധനയെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇന്ധനവില കുറഞ്ഞാല്‍ അതിനനുസരിച്ച് നിരക്ക് കുറയ്ക്കുന്നതാണ്. അടുത്തിടെ ഇതേ കാരണത്താല്‍ എത്തിഹാദ് എയര്‍വേയ്സും യൂറോപ്പിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നു. എയര്‍ അറേബ്യ, ഫ്ളൈ ദുബായ് എന്നീ വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് വര്ധിപ്പിച്ചേക്കുമെന്നറിയുന്നു.