തിരുവനന്തപുരം: വര്‍ഷങ്ങളായി യുവതിയെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയ കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ഥപാദയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ശ്രീഹരിക്കെതിരെയും പീഡനത്തിന് ഒത്താശ ചെയ്ത യുവതിയുടെ അമ്മക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
പീഡനം നിര്‍ത്താന്‍ യുവതി ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ചിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ തുടരുന്ന ഇയാള്‍ക്കെതിരെ വനിതാ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
യുവതിക്ക് ആവശ്യമെങ്കില്‍ നിയമസഹായം ലഭ്യമാക്കുമെന്ന് വനിതാ കമീഷന് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്.