പുരുഷന്മാര്ക്കൊപ്പം കിടക്ക പങ്കിടാനല്ലാതെ സ്ത്രീകളെ എന്തിന് കൊള്ളാമെന്ന് ചോദിച്ച് രംഗത്തു വന്ന പ്രമുഖ തെലുങ്ക് നടന് ചലപതി റാവു സംഭവം വിവാദമായതോടെ നടന് മാപ്പപേക്ഷിച്ചു.
നാഗ ചൈതന്യ മുഖ്യ വേഷത്തിലെത്തുന്ന ‘രാരാന്‍ഡോയി വെഡുക ചൂധം’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് ചലപതി ഇത്തരത്തില്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. ‘പെണ്‍കുട്ടികള്‍ മനസമാധാനത്തിന് ഹാനികരം’ എന്ന നാഗചൈതന്യയുടെ ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് സ്ത്രീകളെ പുരുഷന്മാര്ക്കൊപ്പം കിടക്ക പങ്കിടാനല്ലാകെ എന്തിന് കൊള്ളാമെന്ന് റാവു തുറന്നടിച്ചത്.