സൂപ്പര്‍ ഹിറ്റ് ചിത്രമായ സുല്‍ത്താനില്‍ ഗുസ്തിക്കാരനായാണ് സല്മാന് ഖാന് എത്തിയത്. എന്നാല്‍ ഒരു വയസ്സുകാരന് അനന്തരവന് അഹിലിന്റെ ഗുസ്തിക്കുമുന്നില് തലകുനിച്ചിരിക്കുകയാണ് സല്ലു. സല്‍മാന്റെ സഹോദരി അര്‍പിതയുടെ മകനാണ് അഹില്‍.
മരുമകന് ചറപറ ഇടിക്കുന്ന വീഡിയോ സല്മാന് തന്നെയാണ് പോസ്റ്റ് ചെയ്തത്. സല്‍മാന്റെ സഹോദരന് സൊഹൈല്‍ ഖാന്റെ കൈയിലിരുന്നാണ് അഹിലിന്റെ ബോക്സിങ്. സല്‍മാന്റെ പുതിയ ചിത്രം ട്യൂബ്ലൈറ്റില് സൊഹൈലുമുണ്ട്.