ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം അപകടത്തില്‍ തകര്‍ന്നു വീണു. ഇരുവരും മുംബൈയിലെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍നിന്ന് സണ്ണിയും ഭര്‍ത്താവും പരിക്കില്ലാതെ അദ്ഭുതകരമായി രക്ഷപെട്ടു.
സണ്ണി ലിയോണ്‍ തന്നെയാണ് അപകട വിവരം ട്വറ്ററിലൂടെ അറിയിച്ചത്. പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചതെന്ന് സണ്ണി പറഞ്ഞു. ആകാശത്ത് വിമാനം നിയന്ത്രണം വിട്ടസമയം പൈലറ്റുമാര്‍ ദൈവത്തെ വിളിച്ചപ്പോള്‍ ആകെ പേടിച്ചു പോയെന്നും സണ്ണി പറഞ്ഞു.