കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്ന, കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പര- കാര്യം നിസാരം അവസാനിച്ചു. അഞ്ചു വര്‍ഷമായി തുടര്‍ന്നിരുന്ന പരമ്പര 1104
എപ്പിസോഡുകളോടെ അവസാനിച്ചിരിക്കുകയാണ്.
സമകാലിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് വില്ലേജ് ഓഫീസറുടെയും
വക്കീലിന്റെയും കഥ പറഞ്ഞ പരമ്പര അവസാനിക്കുന്നതായി പരമ്പരയുടെ സംവിധായകന് ഉണ്ണി
ചെറിയാനാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഭാര്യ ഭര്ത്താക്കന്മാരായ
വില്ലേജ് ഓഫീസറും വക്കീലും സമകാലിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചു
പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പരമ്പരയായിരുന്നു കാര്യം നിസാരം. വില്ലേജ്
ഓഫീസറുടെ വേഷമായ മോഹന കൃഷ്ണനെ അനീഷ് രവിയും വക്കീലിന്റെ കഥാപാത്രമായ സത്യഭാമയായി
അനു ജോസഫുമായിരുന്നു അഭിനയിച്ചിരുന്നത്. മോഹന കൃഷ്ണനും സത്യഭാമയും ടെലിവിഷന്‍
പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിരുന്നു.
അഞ്ച് വര്‍ഷമായി തുടര്‍ന്ന് പോന്നിരുന്ന പരമ്പര 1104 എപ്പിസോഡുകള്‍
പിന്നിട്ടിരുന്നു. എന്നാല്‍ പരമ്പര അവസാനിക്കാന്‍ പോവുകയാണെന്ന് സംവിധായകന് ഉണ്ണി
ചെറിയാന് ഫേസ്ബുക്കിലുടെ പറയുകയായിരുന്നു.
മറക്കാനാവാത്ത വലിയ സന്തോഷങ്ങളും അനുഭവങ്ങളുമാണ് പരമ്പര തനിക്ക്
നല്‍കിയതെന്നും സംവിധായകന് പറയുന്നു.