താന്‍ ആഗ്രഹിക്കുന്ന
ഒരു ജീവിതമുണ്ടെന്നും അത് വിട്ട് ഒരു കളിക്കും തയ്യാറല്ലെന്നും നടന് ഫഹദ്
ഫാസില്‍. തന്റെ കരിയര്‍ അതിന് തടസമാകുമെന്ന് തോന്നിയാല്‍ കരിയര്‍ ഉപേക്ഷിക്കാന്‍
വരെ തയ്യാറാണെന്നും മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍
ഫഹദ് പറയുന്നു.
സ്റ്റാര്‍ഡത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആ
ഏരിയയിലേക്കേ താന്‍ ശ്രദ്ധിക്കാറില്ല എന്നായിരുന്നു ഫഹദിന്റെ മറുപടി. സിനിമ
കഴിഞ്ഞാല്‍ താന്‍ ഡിസ്കണക്ടഡായിരിക്കുമെന്നും ഫഹദ് പറയുന്നു.
നസ്രിയയും താനും
ഇപ്പോള്‍ തങ്ങളുടേതായ ലോകത്താണ് കുടുംബജീവിതം ആസ്വദിക്കുകയാണെന്നും പറയുന്ന ഫഹദ്
രണ്ടുപേര്‍ക്കും ഗംഭീരമെന്ന് തോന്നുന്ന ഏതെങ്കിലും ചിത്രം വന്നാല്‍ ഒരുമിച്ച്
അഭിനയിക്കുമെന്നും പറയുന്നു. അല്ലാതെ അതിനുവേണ്ടി ഒന്നും ചെയ്യാന്‍
പരിപാടിയില്ലെന്നുമാണ് ഫഹദ് പറയുന്നത്.