പാരീസ്: ഫ്രാന്‍സില്‍നിന്നു പുറത്തിറങ്ങുന്ന വിവാദ കാര്‍ട്ടൂണ്‍ മാഗസിന് ഷാര്‍ലെ എബ്ദോയുടെ പുതിയ പതിപ്പ് ബ്രിട്ടനില്‍ കോളിളക്കം സൃഷ്ടിക്കുന്നു. പ്രധാനമന്ത്രി തെരേസ മേയ് വെട്ടിയെടുത്ത സ്വന്തം ശിരസ് കൈയില്‍ പിടിച്ചു നില്‍ക്കുന്നതാണ് കവര്‍ പേജില്‍ ചിത്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍നിന്നു രക്ഷപെട്ടോടിയ ബ്രിട്ടീഷുകാര്‍ ബിയര്‍ കളയാതെ കൈയില്‍ പിടിച്ചിരുന്ന സംഭവത്തെയും മാഗസിനില്‍ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. ഇതൊരു ഇന്ത്യാക്കാരന് (മലയാളി)ആണെന്നു മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നു.
നേരത്തെ പ്രവാചകന് മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ആക്രമണം നേരിട്ട മാഗസിനാണ് ഷാര്‍ലി എബ്ദോ. എന്നാല്‍ എന്നും കൂരന്പുപോലെ തറയ്ക്കുന്ന ആക്ഷേപഹാസ്യവുമായി പുറത്തിറങ്ങുന്ന മാഗസിനാണ് ഷാര്‍ലി എബ്ദോ.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍