അല്‍ഹസ്സ: നവയുഗം സാംസ്കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ കീഴില്‍ വരുന്ന ഹരത് മസ്റോയ യൂണിറ്റുകള്‍ സംയുക്തമായി ഒരുക്കിയ ഇഫ്താര്‍ സ്നേഹവിരുന്നില്‍ നൂറില്‍പരം പ്രവാസികള്‍ പങ്കെടുത്തു.
അല്‍ഹസ്സ ഇസ്ലാമിക് സെന്റര്‍ മലയാള വിഭാഗം മേധാവി ജനാബ് നാസര്‍ മദനി റംമദാന്‍ സന്ദേശം പകര്‍ന്നു നല്കി.
ഇഫ്താറിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ നവയുഗം മേഖലാ പ്രസിഡന്റ് രാജീവ് ചവറ അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജിമതിലകം സമ്മേളനം ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ഉണ്ണി പൂച്ചെടിയല്‍, ദാസന് രാഘവന്, അല്‍ഹസ്സ മേഖല ജോയിന്റ്സെക്രട്ടറി ഉണ്ണി ഓച്ചിറ, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ലത്തീഫ് മൈനഗാപള്ളി എന്നിവര്‍ സൌഹൃദ കൂട്ടായ്മയില്‍ പങ്കെടുത്തു സംസാരിച്ചു. അല്‍ഹസ്സ മേഖലാ സെക്രട്ടറി ഇ.എസ്. റഹീം സ്വാഗതവും, മേഖലാ വൈസ് പ്രസിഡന്റ് ഷാമില്‍ നെല്ലിക്കോട് നന്ദിയും രേഖപ്പെടുത്തി.
നവയുഗം അല്‍ഹസ്സ മേഖല നേതാക്കളായ സുശീല്‍ കുമാര്‍, രതീഷ് രാമചന്ദ്രന്, മുഹമ്മദാലി, അനീഷ് ബാബു, ബിജു മലയടി, അഖില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.