ബാഹുബലി
രണ്ടോടെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം പിരിയുകയാണെന്നും ആ സിനിമയുമായി
ബന്ധപ്പെട്ട എല്ലാം അവസാനിപ്പിക്കുകയാണെന്നും സംവിധായകന് രാജമൌലി പറഞ്ഞിരുന്നു.
എന്നാല്‍, ആരാധകരെ ആവേശത്തിലാക്ക്കി പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയിലും അനുഷ്ക തന്നെയാണ്
നായിക.
സുജിത് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ സാഹോയില്‍
ശ്രദ്ധകപൂര്‍ നായികയാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ബാഹുബലി രണ്ടു
ഭാഗത്തിലും നായികാനായകന്മാരായ അഭിനയിച്ച പ്രഭാസും അനുഷ്കയും മികച്ച ജോടികളാണെന്ന
പ്രേക്ഷക പ്രശംസയും നേടിയിരുന്നു. മറ്റു ഭാഷകളിലും സാഹോയുടെ വരവിനായി
കാത്തിരിക്കുകയാണ് ആരാധകര്‍.