ആലപ്പുഴ: പനിച്ചൂടില്‍
കേരളം തളരുന്പോള്‍ പ്രതിരോധ പ്രവര്‍ത്തനം നടത്താതെ സംസ്ഥാന സര്‍ക്കാര്‍
നോക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലാണ്
പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പനി
ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 122 പേര് മരിച്ചുവെന്നാണ് കണക്ക്. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കാന്‍ കാരണം ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ പാളിപ്പോയത് മൂലമാണ്.
പനി ഇത്രയും രൂക്ഷമായ
സാഹചര്യത്തിലും ഉണ്ടാകാത്ത സര്‍ക്കാര്‍ നടപടിക്കായി ആരും കാത്തിനില്ക്കരുതെന്നും
ബഹുജന പങ്കാളിത്തത്തോടെ എല്ലാവരും ശുചീകരണത്തിന് മുന്നിട്ടിറങ്ങണമെന്നും രമേശ്
ചെന്നിത്തല ആവശ്യപ്പെട്ടു.
രാവിലെ സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് അദ്ദേഹം
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.