അല്‍ ഖോബാര്‍: പ്രവാസി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയിലൂടെ, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മധുരം വിളമ്പി, നവയുഗം സാംസ്കാരികവേദി അല്‍ഖോബാര്‍ തുഖ്ബ , ബയോണിയ യൂണിറ്റുകള്‍ സംയുക്തമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
തുഗ്ബയില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ഖോബാര്‍ മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ മണിക്കുട്ടന് പെരുമ്പാവൂര്‍, പ്രഭാകരന്, ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്, മീനു അരുണ്‍ എന്നിവര്‍ സംസാരിച്ചു.
ഇഫ്താര്‍ സംഗമത്തിന് നവയുഗം നേതാക്കളായ നജീബ് അലി, ബാബു വര്‍ഗ്ഗീസ്, ബഷീര്‍, രതീഷ്, റോണി, നജീം, നിസാം, സീമോന്‍, പ്രിന്സന് എന്നിവര്‍ നേതൃത്വം നല്കി.