Image

റ്‌റുവുന്പ സെന്റ് മേരീസ് കമ്യൂണിറ്റി സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു

Published on 22 June, 2017
റ്‌റുവുന്പ സെന്റ് മേരീസ് കമ്യൂണിറ്റി സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു

റ്റുവുന്പ: റ്റുവുന്പ സെന്റ് മേരീസ് കമ്യൂണിറ്റി പരി. ദൈവമാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു. ഓഗസ്റ്റ് 20 ഞായര്‍ 3.45ന് ഹോളി നേയ്മ് ദേവാലയത്തില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വൈകിട്ട് 3.45ന് പ്രസുദേന്തിവാഴ്ച, 4.10ന് ഫാ. വര്‍ഗീസ് വാവോലി മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ചെണ്ടമേളം, അഹീം അവതരിപ്പിക്കുന്ന ഗാനമേള, സ്‌നേഹവിരുന്ന് എന്നിവയോടെ തിരുനാള്‍ സമാപിക്കും. ചാപ്ലൈന്‍ ഫാ. തോമസ് അരിക്കുഴിയുടെ നേതൃത്വത്തിലുള്ള തിരുനാള്‍ കമ്മിറ്റി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക