നടിയെ തട്ടിക്കൊണ്ടുപോയി
അക്രമിച്ച സംഭവത്തില്‍ പൊലീസ് വീണ്ടും നടിയുടെ മൊഴിയെടുത്തു. കാക്കനാട്
ജില്ലാജയിലില്‍ കഴിയുന്ന കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സഹതടവുകാരോട്
അക്രമത്തെക്കുറിച്ച് നിര്‍ണായകമായ ചില വിവരങ്ങള്‍ പറഞ്ഞതായി പൊലീസിന് സൂചന
ലഭിച്ചിരുന്നു.
ഈ വിവരങ്ങള്‍ അറിയാന്‍ മുന്‍പ് സുനിക്കൊപ്പം
ജയില്‍മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സണിന്റെ രഹസ്യമൊഴി
രേഖപ്പെടുത്തണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി
ഉത്തരവിട്ടിരുന്നു. അന്വേഷണസംഘത്തിന്റെ ഹര്‍ജിയിലായിരുന്നു ഇത്.
ആലുവ
മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കണമെന്നാണ് ഉത്തരവ്. നെടുമ്പാശ്ശേരി
പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ പ്രതിയായിരുന്നു ജിന്സണ്.
കാക്കനാട് ജില്ലാജയിലില്‍ ജിന്‍സണെ റിമാന്റ് ചെയ്തിരുന്ന
ജയില്മുറിയില്ത്തന്നെയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും
പാര്‍പ്പിച്ചിരുന്നത്.
സുനി സഹതടവുകാരോട് വെളിപ്പെടുത്തിയ വിവരങ്ങള്‍
മുന്‍നിര്‍ത്തി കേസ് അന്വേഷണത്തിന് പുതിയ ദിശ നല്‍കാനുള്ള ശ്രമത്തിലാണ്
പൊലീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല