മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് ആഭിമുഖ്യത്തില്‍ കഴിഞ്ഞ ശനിയാഴ്ച വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് കായിക മേളയില്‍ ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റന് തുടര്‍ച്ചയായ നാലാം തവണയും വിജയകിരീടം ചൂടി. ആതിഥേയരായ എംഎംസിഎ റണ്ണറപ്പായി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി ഭൂരിപക്ഷംഅംഗ അസോസിയേഷനുകളില്‍ നിന്നും വളരെയധികം പേര് പങ്കെടുത്ത വാശിയേറിയ മത്സരങ്ങളായിരുന്നു നടന്നത്. കായിക മേളയില്‍ 63 പോയിന്റ് നേടിയാണ് എഫ്ഒപി ഒന്നാം സ്ഥാനം നിലനിറുത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എംഎംസിഎ. 46 പോയിന്റ് നേടിയാണ് റണ്ണറപ്പായത്. മൂന്നാമതെത്തിയ ലിമ 37 പോയിന്റാണ് കരസ്ഥമാക്കിയത്. വാറിംഗ്ടണ്‍ മലയാളി അസോസിയേഷന് 26 പോയിന്റും, മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് 19 പോയിന്റും നേടി. ബോള്ട്ടന് മലയാളി അസോസിയേഷന്, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്, ഓള്‍ഡാം മലയാളി അസോസിയേഷന് തുടങ്ങിയ സംഘടനകളും മത്സരങ്ങളില്‍ പങ്കെടുത്തു.
||
രാവിലെ പതിനൊന്ന് മണിയോടെ നോര്‍ത്ത് വെസ്റ്റ് റീജിയന് സെക്രട്ടറി തങ്കച്ചന് എബ്രഹാം സ്വാഗതം ആശംസിച്ച് ആരംഭിച്ച കായിക മേളക്ക് റീജിയന് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു. നാഷണല്‍ ട്രഷറര്‍ അലക്സ് വര്‍ഗ്ഗീസ് കായിക മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റീജിയന് ട്രഷറര്‍ രഞ്ജിത്ത് ഗണേഷ്, വൈസ് പ്രസിഡന്റ് ഷാജി വരാക്കുടി, ജോയിന്റ് സെക്രട്ടറി ഹരികുമാര്‍. പി.കെ, ജോയിന്റ് ട്രഷറര്‍ എബി തോമസ്, സ്പോര്‍ട്സ് കോഡിനേറ്റര്‍ സാജു കാവുങ്ങ, ആര്‍ട്സ് കോഡിനേറ്റര്‍ ജോയി അഗസ്തി, മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി മാത്യു അലക്സാണ്ടര്‍, എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു, എംഎംഎ പ്രസിഡന്റ് ജനേഷ് നായര്‍, ബിഎംഎ പ്രസിഡന്റ് ഫിലിപ്പ് കൊച്ചുട്ടി, ലിമ പ്രസിഡന്റ് ഹരികുമാര്‍, ഡബ്ലുഎഎംഎ പ്രസിഡന്റ് സുരേഷ്, യുക്മ സാംസ്കാരിക വേദി അംഗം കുര്യന് ജോര്‍ജ്, യുക്മ നഴ്സസ് ഫോറം റീജിയന് കണ്‍വീനര്‍ ബിജു മൈക്കിള്‍ തുടങ്ങിയവര്‍ കായിക മേളക്ക് നേതൃത്വം നല്കി.
കായിക മേളയിലെ വ്യക്തിഗത ചാന്പ്യന്മാരായി എഡ്വിന് സാബു (എംഎംസിഎ)
റീമാ ഷീജോ(വാറിംഗ്ടണ്‍), മരിയ ബിജു (എഫ്.ഒ.പി), ജോഹാന്‍ ജോസഫ് (എസ്.എം.എ), ജെസ്വിന് ഫിലിപ്പ് (എഫ്ഒപി), ജൂവാന്‍ ഇടിക്കുള (എസ്.എം.എ), ബിന്ദു സുനില്‍ (എംഎംസിഎ), ജോഷി ജോസഫ് (ലിമാ) സണ്ണി ആന്റണി, ബേബി സ്റ്റീഫന്‍ (എം.എം.സി.എ) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
അത്യന്തം ആവേശം നിറഞ്ഞ വടംവലി മത്സരത്തിന്റെ ഫൈനലില്‍ ഹരികുമാര്‍ നയിച്ച ലിവര്‍പൂള്‍ മലയാളി അസോസിയേഷന് ഷീജോ വര്‍ഗ്ഗീസ് നായകനായ വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ പരാജയപ്പെടുത്തി ട്രോഫിയും ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്പോണ്സര് ചെയ്ത 101 പൗണ്ട് ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ വാറിംഗ്ടണ്‍ ലൗവ് ടു കെയര്‍ നഴ്സിംഗ് ഏജന്‍സി സ്പോണ്സര് ചെയ്ത 51 പൗണ്ടും ട്രോഫിയും നേടി.
റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്