സൗത്ത് ദല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം
Published on 27 June, 2017
ന്യൂദല്‍ഹി: സൗത്ത് ദല്‍ഹിയിലെ ഓഖ്ല ഫെയ്സ് വണ്ണിലുള്ള
വീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു.
ഒന്‍പതുപേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു
പുരുഷനുമാണ് മരിച്ചത്.
പരിക്കേറ്റവരെ ദല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും
ഇഎസ്ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് അപകടം
നടന്നത്. ഗ്യാസ് സിലിണ്ടറിലേക്ക് തീ പടര്‍ന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു
സ്ഫോടനമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന
വിവാഹത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി നിരവധി ബന്ധുക്കള്‍ വീട്ടില്‍
എത്തിയിരുന്നു. ഇവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍
പൊട്ടിത്തെറിച്ചത്.
നാല് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ
കെടുത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല