ചെല്‍ട്ടണ്‍ഹാം: രുചിയേറും വിഭവങ്ങളുമായി ഷെഫ് വിജയ് ഇത്തവണ യുകെകെസിഎ കണ്‍വന്‍ഷനില്‍. വളരെ മിതമായ നിരക്കില്‍ നിരവധി ഭക്ഷണങ്ങളാണ് ഷെഫ് വിജയ് ഒരുക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകിച്ച് ഒന്‍പത് വരെയാണ് വിജയുടെ കൊതിയൂറുന്ന ഭക്ഷണങ്ങള്‍ ലഭ്യമാകുന്നത്. ഒരു പൗണ്ട് മുതല്‍ നാലു പൗണ്ട് വിലയുള്ള ഭക്ഷണങ്ങളാണ് കണ്‍വന്‍ഷനില്‍ എത്തുന്നവര്‍ക്കായി ലഭ്യമാക്കുന്നത്.
ഒരു ഇടവേളയ്ക്കുശേഷമാണ് ഷെഫ് വിജയ് യുകെകെസിഎ കണ്‍വന്‍ഷനില്‍ ഭക്ഷണസ്റ്റാളുമായെത്തുന്നത്. ഷെഫ് വിജയയുടെ സ്റ്റാളിനൊപ്പം ജോക്കി ക്ലബുകാരുടെ ഇംഗ്ലീഷ് ഭക്ഷണസ്റ്റാളും പ്രവര്‍ത്തിക്കും. സ്വാഗതഗാന നൃത്തപരിശീലനം നാളെ വൈകുന്നേരം മുതല്‍ യുകെകെസിഎ ആസ്ഥാനമന്ദിരത്ത് ആരംഭിക്കും. ടിക്കറ്റുകള്‍ ലഭ്യമാകാത്തവര്‍ എത്രയും പെട്ടെന്ന് ടിക്കറ്റുകള്‍ ലഭ്യമാക്കുവാന്‍ ട്രഷറര്‍ ബാബു തോട്ടവുമായി ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികളാടെ ഓഡിയോ ട്രാക്ക് നല്‍കാത്ത യൂണിറ്റുകള്‍ എത്രയുംവേഗം നല്‍കേണ്ടതാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസ് പുത്തന്‍കുളം