നടി ആക്രമിക്കപ്പെട്ടതിന്
പിന്നാലെ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പരസ്യമായി പറഞ്ഞത് നടിയും
ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യര്‍. താരസംഘടനയായ അമ്മയുടെ
നേതൃത്വത്തില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടത്തിയ
പ്രതിഷേധക്കൂട്ടായ്മയിലാണ് ഗൂഢാലോചനയുണ്ടെന്ന മഞ്ജുവിന്റെ പരാമര്‍ശം
ഉണ്ടാകുന്നത്.
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ 2017 ഫെബ്രുവരി 19നാണ്
കൊച്ചിയിലെ ദര്‍ബാര്‍ ഹാളിലെ ഗ്രൗണ്ടില്‍ പ്രതിഷേധ കൂട്ടായ്മ
ചേര്‍ന്നത്.വേദിയില്‍ അപ്പോള്‍ നടന്മാരായ മമ്മൂട്ടി,മോഹന്‍ലാല്‍, ഇന്നസെന്റ്,
ദിലീപ് എന്നിങ്ങനെ എല്ലാവരും ഉണ്ടായിരുന്നു. തുടര്‍ന്നും തന്റെ പരാമര്‍ശത്തില്‍
മഞ്ജുവാര്യര്‍ ഉറച്ചുനിന്നു.