ഇതിഹാസ നടനും മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി.രാമറാവുവിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങുകയാണ് ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ്മ. ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ തന്റെ വെബ്സൈറ്റിലൂടെ വര്‍മ്മ സ്ഥിരീകരിച്ചിരിക്കുകയാണ്.
സിനിമയില്‍ എന്‍.ടി.ആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മകനും എം.എല്‍.എയുമായ എന്‍. ബാലകൃഷ്ണയാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ബാലകൃഷ്ണ ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്‍.ടി.ആറിന്റെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തവും സിനിമയില്‍ ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വിവാദങ്ങളും അതുമായി ബന്ധപ്പെട്ടവരും സിനിമയില്‍ കഥാപാത്രങ്ങളാകുമെന്നും രാംഗോപാല്‍ വര്‍മ്മ പറയുന്നു.
തെലുങ്ക് രാഷ്ട്രീയത്തില്‍ ഒരുപാട് വിവാദങ്ങള്‍ക്ക് വഴിതുറന്നേക്കാവുന്ന ഒന്നായിരിക്കും സിനിമയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും എന്‍.ടി.ആറിന്റെ മരുമകനുമായ ചന്ദ്രബാബുനായിഡുവിനെ എപ്രകാരമായിരിക്കും സിനിമയില്‍ അവതരിപ്പിക്കുക എന്നും കാത്തിരുന്നു തന്നെ കാണേണ്ടതാണ്.