കോഴിക്കോട്: കോഴിക്കോട് പുതിയറയില്‍ ദിലീപ്-നാദിര്‍ഷ ഉടമസ്ഥതയിലുള്ള ദേ
പുട്ട് റെസ്റ്റോറന്റ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പോലീസിന് പ്രതിഷേധക്കാരെ തടയാന്‍ സാധിച്ചില്ല.
സ്ഥാപനത്തിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയതിട്ടുണ്ട്.
ദേ പുട്ടിന്റെ കൊച്ചി ശാഖയിലേക്കും നേരത്തെ യുവജനസംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ദേപുട്ടിന്റെ കൊച്ചി, കോഴിക്കോട് ശാഖകള്‍ക്കും ദിലീപിന്റെ ഉടമസ്ഥതയിലുള്ള
ചാലക്കുടിയിലെ ഡി സിനിമാസ് തീയേറ്ററിനും പോലീസ് കാവല്‍ ശക്തമാക്കി.
യുവജനസംഘടനകള്‍ ദിലീപിന്റെ കോലം കത്തിച്ചു. തിരുവനന്തപുരത്ത്
സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയ യുവമോര്‍ച്ച
പ്രവര്‍ത്തകരും ദിലീപിന്റെ കോലം കത്തിച്ചു.
ആലുവ പോലീസ് ക്ലബിന് പുറത്ത് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍
അരങ്ങേറി. തടിച്ചു കൂട്ടിയ ജനക്കൂട്ടം ദിലീപിനെതിരായി മുദ്രാവാക്യങ്ങള്‍
മുഴക്കി