ന്യൂയോര്‍ക്ക്: മലയാളത്തിലെ പ്രഥമ
പെന്തക്കോസ്ത് വാര്‍ത്താ വാരിക "ഗുഡ്ന്യൂസ് " ന്യുയോര്‍ക്ക് ചാപ്റ്ററിന്റെ
ആഭിമുഖ്യത്തില്‍ ത്രിദിന സുവിശേഷ മഹായോഗം ന്യൂയോര്‍ക്ക് എല്മണ്ട് മീച്ചം
അവന്യുവിലുള്ള ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാങ്കണത്തില്‍ ആഗസ്റ്റ് 4 വെള്ളി
മുതല്‍ 6 ഞായര്‍ വരെ നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകന്‍ പാസ്റ്റര്‍
കെ.ജെ. തോമസ് കുമളി മുഖ്യ പ്രഭാഷണം നടത്തും. എല്ലാദിവസവും വൈകിട്ട് 6.30 ന്
പൊതുയോഗം ആരംഭിക്കും.
ഗുഡ് ന്യൂസ് ചാപ്റ്റര്‍ പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ജോസ്, വൈസ്
പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, സെക്രട്ടറി പാസ്റ്റര്‍ മോനി
മാത്യൂ, ജോ. സെക്രട്ടറി പാസ്റ്റര്‍ മൈക്കിള്‍ ജോണ്സണ്, ട്രഷറാര്‍ ബ്രദര്‍
ജോസ് കടമ്പനാട് എന്നിവര്‍ കണ്വന്ഷന് നേതൃത്വം നല്‍കും.