Image

എക്കോയുടെ (ECHO) ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധന ക്യാമ്പ് ഞായറാഴ്ച ന്യൂയോര്‍ക്കില്‍

ബിജു ചെറിയാന്‍ Published on 12 July, 2017
എക്കോയുടെ (ECHO) ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധന ക്യാമ്പ് ഞായറാഴ്ച ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: സാമൂഹ്യ സേവനരംഗത്ത് പുതിയ ദിശാബോധവും മാതൃകയും കാട്ടിതന്ന് അമേരിക്കയിലെ മലയാളി സമൂഹത്തില്‍ നിറഞ്ഞ സാന്നിധ്യമായ എക്കോ (ECHO) യുടെ ആഭിമുഖ്യത്തില്‍ സൗജന്യ കാന്‍സര്‍ ബോധന ക്യാമ്പ് ജൂലൈ 16-ന് ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ ന്യൂഹൈഡ് പാര്‍ക്കിലെ എച്ച്.എഫ്.സി.സിയില്‍ വച്ചു നടത്തപ്പെടുന്ന കാന്‍സര്‍ അവബോധന ക്യാമ്പില്‍ വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലെ അതി പ്രഹത്ഭരായ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നതാണ്. ബ്രെസ്റ്റ് കാന്‍സര്‍, ലംഗ് കാന്‍സര്‍, കോളണ്‍ കാന്‍സര്‍, ബ്ലഡ് ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, സ്‌മോക്കിംഗ് Cessation ആന്‍ഡ് എഫെക്ട്‌സ് തുടങ്ങിയവയെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതാണ്. പ്രാന്‍സ് ഹീലിംഗ് ആന്‍ഡ് ട്വിന്‍ ഹാര്‍ട്ട് മെഡിറ്റേഷന്‍,. സൗജന്യ കാന്‍സര്‍ പരിശോധന, സൗജന്യ മാമ്മോഗ്രാം (ചില നിബന്ധനകള്‍ ബാധകം) എന്നിവ ഏകദിന ക്യാമ്പിന്റെ പ്രത്യേകതയാണ്.

ഓങ്കോളജി വിഭാഗത്തിലെ പ്രഗത്ഭരായ ഡോ. അന്‍ഷു മെഹിര്‍ഷി എം.ഡി, എഫ്.എ.സി.പി, ഡോ. ശാന്താ ബജാജ് എം.ഡി, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. നീഷ മേത്ത എം.ഡി, ഡോ. പ്രീത് മേത്ത എം.ഡി, ഡോ. മെലീസ കാംഗ് എം.ഡി, ഡോ. സൂസന്‍ രാംധനി എം.ഡി, ഡോ. ബിജു ഏബ്രഹാം ഡി.ഒ, പള്‍മണോളജി വിഭാഗത്തില്‍ നിന്നും ഡോ. സന്ദീപ് മെഹ്‌റിഷി എം.ഡി, എഫ്.എ.സി.പി എന്നിവരും ഇന്റര്‍നാഷണല്‍ മെഡിസിന്‍ ആന്‍ഡ് ജെറിയാട്രിക് സ്‌പെഷലിസ്റ്റുമാരായ ഡോ. തോമസ് പി മാത്യു എം.ഡി, എഫ്.എ.സി.പി, ഡോ. വില്‍ബെര്‍ട്ട് ബി. മാനിയാഗോ എം.ഡി എന്നിവരും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും പഠനത്തിനും നേതൃത്വം നല്‍കുന്നതാണ്. തോമസ് കെ. തോമസ് ആണ് യോഗ ആന്‍ഡ് മെഡിറ്റേഷന്‍ നയിക്കുന്നത്.

Wanger Persi Radiology, ENZO, Digestine Disease Care, Bioreperence Laborotaries, American Cancer Socity, Amrut Hematlogy Oncology Pc, Hillside Family Care Center എന്നീ സ്ഥാപനങ്ങള്‍ എക്കോയ്‌ക്കൊപ്പം കാന്‍സര്‍ ബോധവത്കരണ ക്യാമ്പിന് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. സൗജന്യമായ ക്യാമ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.echoforusa.org. Ph: 516 855 0700, Email: echoforusa@gmail.com.

Date: Sunday, July 16, 2017.
Tiime: 11 am- 4 pm
venue: HFCC, 914 Hillside Ave, New Hide Park, NY 11040.
എക്കോയുടെ (ECHO) ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധന ക്യാമ്പ് ഞായറാഴ്ച ന്യൂയോര്‍ക്കില്‍
എക്കോയുടെ (ECHO) ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധന ക്യാമ്പ് ഞായറാഴ്ച ന്യൂയോര്‍ക്കില്‍
എക്കോയുടെ (ECHO) ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധന ക്യാമ്പ് ഞായറാഴ്ച ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക