Image

ബ്രദര്‍ ഡാമിയന്‍ മെല്‍ബണില്‍ ശുശ്രൂഷിക്കുന്നു

Published on 13 July, 2017
ബ്രദര്‍ ഡാമിയന്‍ മെല്‍ബണില്‍ ശുശ്രൂഷിക്കുന്നു
 
ബ്ലെസിംഗ് ടുഡേ ടി.വി പ്രോഗ്രാമിലൂടെയും ബ്ലെസിംഗ് ഫെസ്റ്റിവലിലൂടെയും ലോകമെന്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ ബ്രദര്‍ ഡാമിയന്‍ ജൂലൈ 13,14 തീയതികളില്‍ മെല്‍ബണില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു. ജൂലൈ 15,16 തീയതികളില്‍ അദ്ദേഹം വീണ്ടും സിഡ്‌നി നഗരത്തിലെ രണ്ട് പ്രധാന സഭകളില്‍ ശുശ്രൂഷിക്കുന്നതാണ്.

കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചിന്റെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്ററായ ബ്രദര്‍ ഡാമിയന്‍, സിസ്റ്റര്‍ ക്ഷമ ഡാമിയന്‍ എന്നിവര്‍ രണ്ടാഴ്ചത്തെ സന്ദര്‍ശനത്തില്‍ ഓസ്‌ട്രേലിയയില്‍ കുടുംബസമേതമാണ്.  Hillsong Church ന്റെ ആനുവല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനാണ് അദ്ദേഹം എത്തിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: blessingtoday.tv 

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക