തിരുവനന്തപുരം:
നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച
തിരുവനന്തപുരം സ്വദേശിയെ പോലീസ് പിടികൂടി. പോത്തന്‍കോട് ശാന്തിഗിരി ആനന്ദേശ്വരം
പുരയിടം ഹൗസില്‍ പുരയിടം ഷിബു എന്ന ഷിബു(45)വിനെയാണ് പോലീസ് പിടികൂടിയത്.
ഫേസ്ബുക്കില്‍ മക്കള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം ഭാഗ്യലക്ഷ്മി പോസ്റ്റ്
ചെയ്തിരുന്നു. ഇതിന് താഴെയാണ് ഇയാള്‍ അപകീര്‍ത്തികരമായ കമന്റിട്ടത്. പിന്നീട്
ഇതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് ഇയാള്‍ തന്നെ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു.
അപകീര്‍ത്തികരമായ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഭാഗ്യലക്ഷ്മി ഐജി മനോജ് എബ്രഹാമിന്
നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതി ഐജി സൈബര്‍ സെല്ലിന് കൈമാറുകയും,
തുടര്‍ന്ന് സൈബര്‍ സെല്ലും പോലീസും നടത്തിയ അന്വേഷണത്തില്‍ ഷിബുവിനെ പോത്തന്‍കോട്
നിന്നും പിടികൂടുകയുമായിരുന്നു. പ്രതിയെ സ്റ്റേഷനിലെത്തിച്ച ശേഷം പിന്നീട്
ജാമ്യത്തില്‍ വിട്ടു.
ജാമ്യ ലഭിച്ച് പുറത്തിറങ്ങിയ ഷിബു സ്റ്റേഷന് പുറത്ത്
പോലീസുകാരുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയുടെ ചിത്രം മൊബൈല്‍
ഫോണില്‍ പകര്‍ത്തി. 'ഭാഗ്യലക്ഷ്മി സിഐയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നു' എന്ന
തലക്കെട്ടോടെ ഈ ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത്
ശ്രദ്ധയില്‍പ്പെട്ട ഭാഗ്യലക്ഷ്മി ഇയാള്‍ക്കെതിരെ ഡിജിപിയ്ക്ക് വീണ്ടും പരാതി
നല്‍കിയിട്ടുണ്ട്.