ടോംസിന്റെ `ബോബനും മോളിയും' മാഗസിന് ഇനി ഐപാഡില്‍ വായിക്കാം
ജോയിച്ചന്‍ പുതുക്കുളംPublished on 03 March, 2012
ബോസ്റ്റണ്‍: ടോംസിന്റെ പ്രശസ്ത കാര്‍ട്ടൂണ്‍ മാഗസിന് ഇനിമുതല്‍ ആപ്പിളിന്റെ
ഐപാഡ് (Apple iPad ) ടാബ്ലെറ്റിലൂടെ വായിക്കാം. സിനിമായയും (www.zinemaya.com)
ടോംസ് പബ്ലിക്കേഷനും ചേര്‍ന്നൊരുക്കിയ ഐപാഡ് ആപ്പിലൂടെ (iPad App) ടോംസിന്റെ 1971
മുതലുള്ള കാര്ട്ടൂണുകള് വായിക്കാനുള്ള അവസരമുണ്ട്. മലയാളിയുടെ ബാല്യം മനോഹര
ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയും സമകാലീന പ്രശ്നങ്ങള്‍ നര്‍മ്മത്തിലൂടെയും
കൈകാര്യം ചെയ്ത ബോബനും മോളിയും കാര്‍ട്ടൂണ്‍ ലോകത്താകമാനമുള്ള മലയാളിക്ക്
സുപരിചിതമാണ്. ഈ അമൂല്യ കാര്‍ട്ടൂണ്‍ മാഗസിന് ശേഖരം ഇപ്പോള്‍ ലോകത്തില്‍
എവിടെനിന്ന് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും മലയാളിക്ക് സ്വന്തം. ഫ്രീ ആയി
ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ഐപാഡ് ആപ്പിലൂടെ ഫ്രീ മാഗസിനുകളും, മാസതോറും,
വര്‍ഷംതോറുമുള്ള (Monthly, Yearly) സബ്സ്ക്രിപ്ഷനുകളും ലഭ്യമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല