പ്രതി പുറത്തിറങ്ങിയാല്‍ നടിയെ തൊഴില്‍ മേഖലയിലെത്തി അപമാനിക്കാന്‍ ശ്രമിച്ചേക്കും. നടിയുടെ തൊഴില്‍ തടസപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഇത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.
ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഡ്വ. പ്രതീഷ് ചാക്കോ ദിലീപിന് കൈമാറിയതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ദിലീപ് നല്‍കിയില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെയും അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
കേസില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം
ചെയ്യും. നടിയെ ആക്രമിക്കുന്നതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ദിലീപ്
നല്കാന് തയാറായില്ല. ഇതേതുടര്‍ന്നാണ് പ്രതികള്‍ ദിലീപിനെ ബ്ലാക്ക്
മെയില്‍ ചെയ്യാന്‍ ശ്രമിച്ചതെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള
റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല