ഇടുക്കി : കുടുംബ വഴക്കിനെ തുടര്‍ന്ന്
അച്ഛന് മകനെ വെടി വെച്ചു. സൂര്യനെല്ലി സ്വദേശി അച്ചന്‍കുഞ്ഞാണ് സ്വന്തം മകന്
ബിനുവിനെ വെടിവെച്ചത്. വെടിയേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളെജ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ്
കണ്ടെടുത്തിട്ടുണ്ട്. ഈ തോക്കിന് ലൈസന്‍സ് ഇല്ലെന്നാണ് പ്രാഥമിക വിവരം.