അകക്കണ്ണിന്റെ കരുത്തില്‍ ലോകം തന്നെ വിരല്‍തുമ്പില്‍ ഗായത്രി നാദം ആക്കി മാറ്റിയ വനിതാ രത്നം വൈക്കം വിജയലക്ഷ്മി ആദ്യമായി അമേരിക്കയിലേക്ക് വരുന്നു.
വലിയ പ്രതീക്ഷകളുമായാണ് പൂമരം 2017 എന്ന സ്റ്റേജ് ഷോയോടൊപ്പം വിജയലക്ഷ്മി എത്തുന്നത്. കാരണം ഗൂഗിള്‍ അന്ധര്ക്കായ് നിര്‍മിച്ച ഗ്ലാസ് ഒരു പക്ഷെ തന്റെ ജീവിതത്തില്‍ ഒരു പുതു പ്രകാശം നല്‍കുമോ, എന്ന പ്രതീക്ഷ
പൂമരത്തില്‍ തന്റെ ഗാനങ്ങളും അതോടൊപ്പം രാഗേഷ് ചേര്‍ത്തല എന്ന പുല്ലാങ്കുഴലിന്റെ രാജകുമാരനുമൊത്തുള്ള ഫ്യൂഷന്‍ പരീക്ഷണത്തിനും വേദി ആകും എന്ന് വിജയലക്ഷ്മി ഓര്‍മ്മപ്പെടുത്തുകയാണ്.
കാറ്റേ കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ എന്ന ഗാനവുമായി മലയാളികളുടെ മനസ്സില്‍ ഇന്നലെകളെ തൊട്ടു ഉണര്‍ത്തിയ പ്രിയ കലാകാരി തന്റെ അമേരിക്കന്‍ പര്യടനം എല്ലാ മലയാളികള്കും അവിസ്മരണീയ അനുഭവം ആക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്.
നടി അനുശ്രീയും ഉണ്ട് . ഗായകനായ പിതാവും മാതാവും അനുഗമിക്കുന്നുണ്ട്. മിമിക്രി യുടെ കാരണവന്‍ അബി, അനൂപ് ചന്ദ്രന്, രൂപശ്രീ, അരിസ്റ്റോ സുരേഷ്, ആത്മസഖി എന്ന സീരിയലില്‍ സത്യജിത് ആയി തകര്‍ത്തഭിനയിക്കുന്ന പുതു തലമുറയുടെ പ്രിയങ്കരന്‍ റേയ്ജന്‍ രാജന് , മിന്നലേ ജിനു, വിനീത് തുടങ്ങിയ 17 ഓളം കലാകാരന്മാര് അണിനിരക്കുന്ന സ്റ്റേജ് ഷോ ആണ് പൂമരം 2017.
കൂടുതല്‍ വിവരങ്ങള്‍ക്ക് Dr. രഞ്ജിത് പിള്ള 7134177472