Image

ഡാലസില്‍ ഹൃദയസംരക്ഷണ സിമ്പോസിയം ഇന്ന്‌

ബിനോയി സെബാസ്റ്റ്യന്‍ Published on 03 March, 2012
ഡാലസില്‍ ഹൃദയസംരക്ഷണ സിമ്പോസിയം ഇന്ന്‌
ഡാലസ്‌: ഡാലസ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹൃദയ സംരക്ഷണ സംബന്ധമായ ചര്‍ച്ച ഇന്നു ഉച്ച കഴിഞ്ഞ്‌ 3.30 മുതല്‍ കരോള്‍ട്ടന്‍ സിറ്റി ക്രോസ്‌ബി റിക്രിയേഷന്‍ സെന്റര്‍ ഹാളില്‍ നടക്കും. പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ഡോ.സി.കെ.പി.നായര്‍ സിമ്പോസിയത്തിനു നേതൃത്വമേകും.

ശരിയായ ജീവിതശൈലി, ഭക്ഷണക്രമം, പാചകരീതി തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു നടത്തുന്ന ചര്‍ച്ചയോടനുബന്ധിച്ചു ചോദ്യോത്തരവേളയും ഉണ്ടായിരിക്കും.

ഹൃദയസംരക്ഷണ ചര്‍ച്ചയിലും യോഗത്തിലും പങ്കെടുക്കുവാന്‍ ഡാലസ്‌ മലയാളി അസോസിയേഷന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി പ്രസിഡന്റ്‌ ഫിലിപ്പ്‌ ചാമത്തില്‍ അറിയിച്ചു.

കൂടുതല്‍ വിവിരങ്ങള്‍ക്ക്‌:

ഫിലിപ്പ്‌ ചാമത്തില്‍ (469 877 7266), തൊമ്മച്ചന്‍ മുകളേല്‍ 2142990746, ജേക്കബ്‌ പറമ്പത്ത്‌ (972 839 7591) ബിജു തോമസ്‌ (972 342 0568), ഡക്‌സ്റ്റര്‍ ഫെരേര 9727684652, രാജു പിള്ള (469 995 9828).
ഡാലസില്‍ ഹൃദയസംരക്ഷണ സിമ്പോസിയം ഇന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക