Image

നിയമസഭ സമ്മേളനം ആഗസ്റ്റ്‌ 7 മുതല്‍

Published on 19 July, 2017
നിയമസഭ സമ്മേളനം ആഗസ്റ്റ്‌ 7 മുതല്‍


തിരുവനന്തപുരം :പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ്‌ 7 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സബോര്‍ഡിനേറ്റ്‌ ജുഡിഷ്യറിയില്‍ കീഴ്‌ക്കോടതികളിലും സബ്‌കോടതികളിലുമായി 460 തസ്‌തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. 

കേരള ഹൈക്കോടതി ആവശ്യപ്പെട്ട തസ്‌തികകളില്‍ ആദ്യഘട്ടമായാണ്‌ 460 എണ്ണം അനുവദിച്ചത്‌. ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ ഇത്‌ സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക