ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിച്ച ബിസിനസ്സ് സുവനിയര്‍ ശ്രദ്ധേയമായി. 345 പേജുകള്‍ ഉള്ള സുവനിയറില് 33 രചനകളും 419 പരസ്യങ്ങളും ഉള്‍പ്പെടുത്തി കോണ്‍ഫറന്‍സ് രണ്ടാം ദിവസം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് വന്‍ വിജയമാണെന്ന് ബിസിനസ്സ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയില്‍ നിന്നും കിഴക്കിന്റെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഏറ്റുവാങ്ങിയാണ് സുവനിയര്‍ പ്രകാശിപ്പിച്ചത്. സുവനിയറിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നവരെല്ലാം അണിനിരന്ന വേദിയില്‍ വച്ചു തന്നെ പരി.ബാവ അവര്‍ക്ക് പ്രശംസഫലകങ്ങളും സമ്മാനിച്ചു. സുവനിയറിലൂടെ 1,26,000 ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞത് എല്ലാവരുടെയും കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഉദാഹരണമാണെന്ന് ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ് പറഞ്ഞു. ഇതിനു വേണ്ടി ഭദ്രാസനത്തിലെ 90 ശതമാനം പള്ളികളിലും സുവനിയര്‍ പ്രതിനിധികള്‍ നേരിട്ടെത്തിയിരുന്നു. ടൊറന്റോ മുതല്‍ കരോളീന വരെയുള്ള പള്ളികള്‍ സന്ദര്‍ശിച്ചു. ചെന്നിടത്തെല്ലാം ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതും.
റവ. ഫാ. പൗലോസ് റ്റി. പീറ്റര്‍, ഡോ. സോഫി വില്സന് എന്നിവരുടെ നേതൃത്വത്തിലാണ് സുവനിയറിന്റെ എഡിറ്റോറിയല്‍ ജോലികള്‍ പൂര്‍ത്തീകരിച്ചത്.
കുര്യാക്കോസ് തര്യന്, സൂസന് തോമസ്, ഫിലിപ്പോസ് സാമുവല്‍, മാത്യു വറുഗീസ്, വറുഗീസ് പി. ഐസക്ക്, സജി. എം. പോത്തന്, തോമസ് വറുഗീസ്, വിനു കുര്യന്, ജയ്സണ്‍ തോമസ്, ജയിംസ് സാമുവല്‍, രാജന് പടിയറ, ജോര്‍ജ് വറുഗീസ്, ജോര്‍ജ് പി. തോമസ് എന്നിവരായിരുന്നു ബിസിനസ്സ് സുവനിയറിന്റെ ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ചത്.
ഫിലിപ്പോസ് സാമുവല്‍, മാത്യു വറുഗീസ്, രാജന് ജോര്‍ജ്, വറുഗീസ് പി. ഐസക്ക്, ജോര്‍ജ് പി. തോമസ്, ജയിംസ് സാമുവല്‍, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, മാത്യു സാമുവല്‍, ജോര്‍ജ് വറുഗീസ്, മോളി പൗലോസ്, സുനോജ് തമ്പി എന്നിവര്‍ ഏരിയ കോര്‍ഡിനേറ്റര്‍മാരായി സുവനിയറിന് ഫണ്ട് ശേഖരണത്തിനായി പ്രവര്‍ത്തിച്ചു. കോണ്‍ഫറന്‍സ് ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരണം നടത്തുകയും കോണ്‍ഫറന്‍സിന് ആഴ്ചകള്‍ക്ക് മുന്‍പു തന്നെ പ്രിന്റിങ് ജോലികള്‍ തീര്‍ക്കുവാനും സാധിച്ചതിലുള്ള സന്തോഷവും അഭിമാനവും കോര്‍ഡിനേറ്റര്‍ ഫാ. വറുഗീസ് എം. ഡാനിയല്‍, സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറാര്‍ ജീമോന്‍ വറുഗീസ് എന്നിവര്‍ അറിയിച്ചു.