ഫിലഡല്‍ഫിയ: ഫൊക്കാനാ ആത്മീയ മത സൗഹാര്‍ദ്ദ
സമിതി രൂപീകരിച്ചു. ടി എസ് ചാക്കോ (ചെയര്മാന്), റവ. ഫിലിപ് മോഡയില്‍
(കോ-ചെയര്മാന്) എന്നിവരാണ് നേതൃത്വം. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,
ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്, ട്രഷറാര്‍ ഷാജി വര്‍ഗീസ് എന്നിവര്‍
സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചതാണിക്കാര്യം.
അമേരിക്കന്‍ മലയാളികളുടെ സംഘടനാ സ്വഭാവത്തില്‍, ക്രിസ്റ്റ്യന്‍
ചര്‍ച്ചുകളും ഹിന്ദു മണ്ഡലങ്ങളും, സാമൂഹ്യ-സാംസ്കാരിക സംഘടനകകള്ക്കൊപ്പം
സ്വാധീനം ചെലുത്തുന്നു എന്ന പ്രതിഭാസത്തിന്റെ; നല്ലവശങ്ങളെ
തിളക്കമുറ്റതാക്കാനും മോശം വശങ്ങളെ ദൂരീകരിക്കാനും; സംഘടനകളുടെ സംഘടനയെന്ന
നിലയില്‍ ഫൊക്കാനാ അëവര്‍ത്തിക്കേണ്ട തത്വങ്ങളും പ്രയോഗരീതികളും
ക്രമീകരിക്കുകയാണ്; ഫൊക്കാനാ ആത്മീയ മത സൗഹാര്‍ദ്ദ സമിതിയുടെ
പ്രവര്ത്തനോദ്ദ്യേശ്യം.
അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ചേരിതിരിവുകളില്‍ നിന്ന്
പരസ്പരയോജിപ്പിന്റെ ആത്മീയ തലങ്ങള്‍ക്ക് വിശാലവേദി പകരാനാണ് ടി എസ് ചാക്കോ
(ചെയര്മാന്), റവ. ഫിലിപ് മോഡയില്‍ (കോ-ചെയര്മാന്) എന്നിവരുടെ
നേതൃത്വത്തില്‍ ഫൊക്കാനാ ആത്മീയ മത സൗഹാര്‍ദ്ദ സമിതി ശ്രദ്ധിക്കുക.
അമേരിക്കയിലെ ന്യൂജെന്‍ മലയാളികള്‍ നേരിടുന്ന വംശീയവും ആത്മീയവുമായ
പ്രതിസന്ധികള്‍, സ്ക്കൂള്, കോളജ്, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലും
അമേരിക്കന്‍ മുഖ്യ ധാരാ മേഖലകളിലും മലയാളികള്‍ക്കുള്ള "ഐഡന്റിറ്റി
ക്രൈസിസ്' എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ പ്രതിവിധി നിര്‍ദ്ദേശിക്കുന്നതിന് ഈ
സമിതി മുന്തിയ പരിഗണന നല്‍രും. ഫൊക്കാന 2018 നാഷണല്‍ കണ്‍വെന്‍ഷനില്‍
ഫൊക്കാനാ ആത്മീയ മത സൗഹാര്‍ദ്ദ സമിതി അവരുടെ പഠന നിഗമന നിര്‍ദ്ദേശങ്ങള്‍
അവതരിപ്പിക്കും. അതിനു മുന്നോടിയായി സര്‍വേകളും പഠനങ്ങളും ചര്‍ച്ചകളും
സംഘടിപ്പിക്കും.