കൊച്ചി: എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ
തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
ചികിത്സയിലായിരുന്നു.
ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ
വെന്റിലേറ്ററിലേക്ക് മാറ്റി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
എറണാകുളം ജില്ലസെക്രട്ടറി പി രാജീവ്, എന്‍സിപി നേതാക്കളായ എ കെ ശശീന്ദ്രന് എം
എല്‍ എ, പീതാംബരന് മാസ്റ്റര്‍ എന്നിവര്‍ ആശുപത്രിയില്‍
സന്ദര്‍ശിച്ചു.