Image

ആവിഷ്‌കാര സ്വാതന്ത്ര്യ ധ്വംസനത്തിനെതിരെ നവയുഗം സെമിനാര്‍

Published on 31 July, 2017
ആവിഷ്‌കാര സ്വാതന്ത്ര്യ ധ്വംസനത്തിനെതിരെ നവയുഗം സെമിനാര്‍
 
ജുബൈല്‍: 'ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു എതിരെ ഉയരുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തെ ആസ്പദമാക്കി നവയുഗം ജുബൈല്‍ കേന്ദ്ര കമ്മിറ്റി ഗ്രാന്‍ഡ് ഡ്യൂണ്‍സില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 

ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ എന്‍. സനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പൗരാവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യവും പരിപൂര്‍ണമായി കശാപ്പുചെയ്യപ്പെടുന്നത് ഫാസിസത്തിനു കീഴിലാണ്. വിമര്‍ശനങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും യാതൊരു സാധ്യതയുമില്ലാത്ത ജനാധിപത്യവിരുദ്ധ ലോകമാണ് ഫാസിസത്തിന്റെ ലക്ഷ്യം. ഭിന്നസ്വരമുള്ളവരെ നാടുകടത്തുയോ നിശബ്ദമാക്കുകയോ ചെയ്യുന്നതും ഫാസിസ്റ്റുകളുടെ ആദ്യ ഘട്ട പ്രവര്‍ത്തികളാണ്. മത മൗലിക വാദം അതിന്റെ എല്ലാ പരിധിയും ലംഘിച്ച് മാനവികതയ്ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വെല്ലുവിളിയുയര്‍ത്തുന്ന വര്‍ത്തമാനകാലം എഴുത്തുകാരുടെയും കലാകാരന്മാരുടെയു ജീവനുതന്നെ ഭീഷണിയുയര്‍ത്തുന്നുവെന്നും എന്‍. സനില്‍കുമാര്‍ വ്യക്തമാക്കി.

ചടങ്ങില്‍ നവയുഗം മെംബര്‍ഷിപ്പ് കാര്‍ഡ് വിതരണം ടി.സി. ഷാജി, എസ്. രാധാകൃഷ്ണന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. 

കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ടി. പി. റഷീദ് അധ്യക്ഷത വഹിച്ചു. പുഷ്പകുമാര്‍, ടി.സി. ഷാജി, സക്കീര്‍ വടക്കുംതല, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, കെ.പി. എ.സി. അഷ്‌റഫ്, നൗഷാദ് മൊയ്തു, ബി.കെ. ദിനദേവ് എന്നിവര്‍ സംസാരിച്ചു. 

കെ.ആര്‍. സുരേഷ്, ഉദയ് ബി. നായര്‍, രാജേഷ് പണിക്കര്‍, എം.എസ്. മുരളി, ഗിരീഷ്, ജ്യോതി തോട്ടുംകട, രാജന്‍ ജോസഫ്, ബൈജു തഴവ, എസ്.ഡി. ഷിബു, അനീഷ് മുതുകുളം, ജബീര്‍ ചാലിയം, രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക