ന്യൂഡല്‍ഹി: ചൈനയുമായി സംഘര്‍ഷം
നിലനില്‍ക്കുന്ന സിക്കിമിലെ ഡോക്ലാമില് നിന്ന് ഗ്രാമവാസികളോട് ഒഴിഞ്ഞു
പോകാന്‍ ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന-ഭൂട്ടാന്
അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന നൂറോളം പേരോടാണ് അടിയന്തിരമായി
ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്.
സംഘര്‍ഷ മേഖലിയില്‍ കൂടുതല്‍ പേരെ വിന്യസിക്കുന്ന കാര്യം സൈനിക വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.