മസ്കറ്റ്: മസ്കറ്റിലെ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി മാന്നാര്‍ ഷെറീഫ് (പ്രസിഡന്റ്), വിദ്യന്‍ സുദേവ പണിക്കര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), ജിജി തോമസ് പുതുപ്പറന്പില്‍, മൊയ്തു വെങ്കിലത്ത്, തിരൂര്‍ മനോജ് (വൈസ് പ്രസിഡന്റുമാര്‍), സുരേഷ് പാട്ടത്തില്‍ (ജനറല്‍ സെക്രട്ടറി), മുഫാസില്‍, കോഴിക്കോട് നിസാര്‍, കെ.എം. മാത്യു, സാബു കുളമുട്ടം (സെക്രട്ടറിമാര്‍), റോഷന് തോമസ് (ട്രഷറര്‍) എന്നിവരെയും 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി അനുസ്മരണ യോഗത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍ മുഖ്യരക്ഷാധികാരി ഉമ്മര്‍ എരമംഗലം അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ പയ്യന്നൂര്‍ അജിത്ത്, ചിറയിന്‍കീഴ് ഷെറീഫ് എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം