ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ്
ഇടവക വര്‍ഷങ്ങളായി നടത്തിവരുന്ന "കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം'
ഓഗസ്റ്റ് 12-ന് ശനിയാഴ്ച വിജയകരമായി നടത്തി. ഇതിന്റെ ഭാഗമായി പ്രെയര്‍
ഫെല്ലോഷിപ്പ്, ആനുവല്‍ കുക്ക് ഔട്ട്, സ്കൂള്‍ കുട്ടികള്‍ക്ക്
പഠനത്തിനുവേണ്ടിയുള്ള അവശ്യസാധനങ്ങളുടെ വിതരണം എന്നിവ നടത്തുകയുണ്ടായി.
ഇടവകയിലെ യുവതീ-യുവാക്കളുടെ സംഘടനയായ എം.ജി.ഒ.സി.എസ്.എം, ഫോക്കസ്
ഗ്രൂപ്പിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. വര്‍ഷംതോറും
നടത്തുന്ന ഈ പ്രവര്‍ത്തനം സമീപവാസികളുമായി ഇടപഴകുന്നതിന്റെ മകുടോദാഹരണമാണ്.
രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെ ആയിരുന്നു ഈവര്‍ഷത്തെ
പരിപാടികള്‍. ബാര്‍ബിക്യൂ, ഫ്രൂട്ട്സ് എന്നിവ പങ്കെടുത്തവര്‍ക്ക് നല്കി.
തുടര്‍ന്ന് സ്കൂള്‍ പഠനോപകരണങ്ങളുടെ വിതരണവും നടന്നു. ജാതിമത ഭേദമെന്യേ
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം പേര് പങ്കാളികളായി.
37 വര്‍ഷമായി യോങ്കേഴ്സില്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം സമീപവാസികള്‍ക്ക്
ആത്മീയ ഉണര്‍വ്വ് നല്കുന്ന കാര്യവും പലരും സാക്ഷ്യപ്പെടുത്തി. പള്ളിയുടെ ഈ
സന്മനസിന് സമീപവാസികള്‍ നന്ദി പ്രകടിപ്പിച്ചു. ഇടവക വികാരി വെരി റവ
ചെറിയാന് നീലാങ്കല്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വാര്‍ത്ത അയച്ചത്: മാത്യു ജോര്‍ജ് (പി.ആര്.ഒ)